സന്ദേശമെത്തും മുൻപേ പറന്നുയർന്ന് വിമാനങ്ങൾ; നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണി

എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് സന്ദേശം എത്തിയത്
Air India fine for non-qualified crew
സന്ദേശമെത്തും മുൻപേ പറന്നുയർന്ന് വിമാനങ്ങൾ; നെടുമ്പാശേരിയിൽ വീണ്ടും ബോംബ് ഭീഷണിRepresentative image
Updated on

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. എയർ ഇന്ത്യയുടെ കൊച്ചി-ദമാം, ആകാശ എയറിന്‍റെ കൊച്ചി-മുംബൈ എന്നീ വിമാനങ്ങൾക്കാണ് ഇന്ന് ഭീഷണി ഉയർന്നത്. എക്സ് പ്ലാറ്റ് ഫോമിലൂടെയാണ് സന്ദേശം എത്തിയത്. അപ്പോഴേക്കും രണ്ട് വിമാനങ്ങളും പറന്നുയർന്നിരുന്നു. ഭീഷണി സന്ദേശത്തിന്‍റെ ഉറവിടം ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഇന്ന് മാത്രം രാജ്യത്ത് ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര, ആകാശ എയര്‍ തുടങ്ങിയ കമ്പനികളുടെ നിരവധി വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായത്. കഴിഞ്ഞ 5 ദിവസത്തിനിടെ വിമാനങ്ങള്‍ക്ക് ലഭിച്ചത് 100ലധികം ബോംബ് ഭീഷണികളാണ്. വ്യാജ ഭീഷണി സന്ദേശങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുകയാണ് വ്യോമയാന മന്ത്രാലയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com