ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം; അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഫെബ്രുവരി 28 ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു
again child death at child welfare committee

ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം; അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Updated on

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയിൽ വീണ്ടും ശിശു മരണം. അഞ്ചര മാസം പ്രായമുള്ള കുഞ്ഞാണ് ശനിയാഴ്ച രാവിലെയോടെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണകാരണെന്നാണ് പൊലീസ് റിപ്പോർട്ട്.

കുട്ടിയെ ശ്വാസം മുട്ടിലിനെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. കൃത്യമായ മരണകാരണം പോസ്റ്റുമോർട്ടത്തിനു ശേഷമേ വ്യക്തമാവൂ എന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്. മുൻപ് ഫെബ്രുവരി 28 ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഇതിന്‍റേയും യഥാർഥ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

നിലവിൽ അറ്റകുറ്റപ്പണിയെന്ന പേരിൽ ശിശുക്ഷേമ സമിതിയിൽ നിന്നും കുട്ടികളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. സമീപത്തെ ലോഡ്ജിലേക്കാണ് മാറ്റിയിരിക്കുന്നത്. ഇവിടെ തീരെ അടിസ്ഥാന സൗകര്യങ്ങലില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com