
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയിൽ ചികിത്സയിലിരുന്ന ആൾ മരിച്ചു
representative image
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ ബാധിച്ച് ചികിത്സയിലിരുന്ന തലവിട സ്വദേശി പി.ജി. രഘു (48) മരിച്ചു. രണ്ടു ദിവസം മുൻപാണ് ഇയാൾക്ക് കോളറ സ്ഥിരീകരിച്ചിരുന്നത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചയോടെയായിരുന്നു അന്ത്യം.
രഘു ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോളറ ബാധിച്ചതെന്ന് വ്യക്തമല്ല. പ്രദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.