അഭിഭാഷകനായിരിക്കേ ബിസിനസ് ചെയ്തു; മാത്യു കുഴൽനാടനെതിരേ വീണ്ടും പരാതി

ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സി.കെ. സജീവ് ആണ് പരാതിക്കാരൻ
Mathew Kuzhalnadan
Mathew Kuzhalnadan
Updated on

ന്യൂഡൽഹി: കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരേ വീണ്ടും പരാതി. ബാർ കൗൺസിലിലാണ് പരാതി നൽകിയത്. ബാർ കൗൺസിൽ ചട്ടപ്രകാരം എൻറോൾ ചെയ്ത അഭിഭാഷകൻ ബിസിനസ് ചെയ്യാൻ പാടില്ലെന്നും മാത്യു കുഴൽനാടൻ റിസോർട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്.

ഇത് ചട്ടലംഘനമായതിനാൽ നടപടിയെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സെക്രട്ടറി അഡ്വക്കേറ്റ് സി.കെ. സജീവ് ആണ് പരാതിക്കാരൻ. പരാതിയിൽ മാത്യു കുഴൽനാടനോട് വിശദീകരണം തേടുമെന്ന് ബാർ കൗൺസിൽ ചെയർമാൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com