"നിയുക്‌ത മുഖ്യമന്ത്രി അഭിവാദ്യങ്ങൾ"; മൂവാറ്റുപുഴയിൽ സതീശനായി വീണ്ടും ഫ്ലക്സ് ബോർഡ്, പിന്നാലെ നീക്കം ചെയ്തു

ചൊവ്വാഴ്ച എറണാകുളം ജില്ലയിൽ വി.ഡി. സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു
again flexes for v d satheeshan in eranakulam

വി.ഡി. സതീശൻ

Updated on

മൂവാറ്റുപുഴ: വി.ഡി. സതീശനു വേണ്ടി എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് രാവിലെ പ്ലസ് ബോർഡ് ഉയർന്നത്. "നിയുക്‌ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നെഴുതിയ ബോർഡാണ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് ഉടൻ തന്നെ നീക്കം ചെയ്യുകയും ചെയ്തു.

ചൊവ്വാഴ്ച എറണാകുളം ജില്ലയിൽ വി.ഡി. സതീശനെ അനുക്കൂലിച്ചും പ്രതികൂലിച്ചുമായി ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.

logo
Metro Vaartha
www.metrovaartha.com