നിയമസഭയിൽ വീണ്ടും മാധ്യമങ്ങൾക്ക് വിലക്ക്; ഫോട്ടോ സെഷൻ ചിത്രീകരിക്കരുതെന്ന് നിർദേശം

പതിനെഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ നിർദേശം
media ban in the assembly
media ban in the assembly

തിരുവനന്തപുരം: നിയമസഭയിൽ വീണ്ടും മാധ്യമങ്ങൾക്ക് വിലക്ക്. നിയമസഭാംഗങ്ങളുടെ ഫോട്ടോ ചിത്രീകരിക്കുന്നതിൽ നിന്നാണ് മാധ്യമങ്ങളെ വിലക്കിയിരിക്കുന്നത്. ചോദ്യോത്തര വേള കഴിഞ്ഞാണ് ഫോട്ടോസെഷൻ നടത്തുന്നത്. ഇതിന്‍റെ വീഡിയോ ചിത്രീകരിക്കാനും ഫോട്ടോ എടുക്കാനും അനുമതിയില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

പതിനെഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം തുടങ്ങാനിരിക്കെയാണ് പുതിയ നിർദേശം. നിയസഭ ആരംഭിച്ചതിനു ശേഷം ഇതുവരെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തിയഉള്ള ഫോട്ടോ സെഷൻ ഉണ്ടായിരുന്നില്ല. ഇന്ന് ചോദ്യോത്തരവേളയ്ക്ക് ശേഷം ഇതിന് വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽവച്ചാണ് നടക്കുക. ഈ സാഹചര്യത്തിൽ ഫോട്ടോ പകർത്താനോ വീഡിയോ ചിത്രീകരിക്കാനോ മാധ്യമങ്ങൾക്ക് അനുവാദമില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com