

അട്ടപ്പാടിയിൽ വീണ്ടും ശിശു മരണം; റിപ്പോർട്ട് തേടി ജില്ലാ കലക്റ്റർ
representative image
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. ഷോളയാർ സ്വർണപിരിവിൽ സുമിത്രയുടെ ആൺകുഞ്ഞാണ് മരിച്ചത്. 6 മാസം ഗർഭിണിയായിരുന്ന സുമിത്ര തിങ്കളാഴ്ച രാവിലെ വീട്ടിൽ പ്രസവിക്കുകയായിരുന്നു. പിന്നാലെ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിക്കുകയായിരുന്നു.
സംഭവത്തിൽ ജില്ലാ കലക്റ്റർ റിപ്പോർട്ട് തേടി. ജില്ലാ മെഡിക്കൽ ഓഫിസർ എസിഡിഎസ് എന്നിവരോടാണ് റിപ്പോർട്ട് തേടിയത്. ആശുപത്രിയുടെ വീഴ്ചയടക്കം പരിശോധിക്കും.
വിശദമായ പരിശോധനയ്ക്ക് സുമിത്രയെ മെഡിക്കൽ കോളെജിലേക്ക് മാറ്റും. സുമിത്രയുടെ 6 മത്തെ പ്രസവമായിരുന്നു ഇത്. ഈ 6 കുട്ടികളും മരിച്ചിരുന്നു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.