അഗളിയിൽ വീണ്ടും ട്വിസ്റ്റ്; യുഡിഎഫ് ചിഹ്നത്തിൽ മത്സരിച്ച് എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റായ മഞ്ജു രാജിവച്ചു

അയോഗ്യയാക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചതോടെയാണ് രാജി
agaly panchayath president resign

മഞ്ജു എന്‍.കെ.

Updated on

പാലക്കാട്: അഗളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് മഞ്ജു എന്‍.കെ. രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മഞ്ജു കൂറുമാറി എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്‍റ് ആവുകയായിരുന്നു. അയോഗ്യയാക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചതോടെയാണ് രാജി.

രാജിക്ക് ശേഷം എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പറഞ്ഞു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് തന്‍റെ പേര് നിര്‍ദേശിക്കപ്പെട്ടപ്പോള്‍ എല്‍ഡിഎഫ് അംഗങ്ങള്‍ പിന്തുണ നല്‍കുകയായിരുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക എന്ന നിലയില്‍ ഈ പിന്തുണ സ്വീകരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും അതിനാല്‍ രാജിവെക്കുകയാണെന്നും മഞ്ജു അറിയിക്കുകയായിരുന്നു.

അതേസമയം, കൂറുമാറ്റത്തിനു പിന്നില്‍ സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കഴിഞ്ഞ 10 വര്‍ഷമായി സിപിഎമ്മിന്‍റെ ഭരണത്തിലായിരുന്ന അഗളി പഞ്ചായത്ത് ഇത്തവണ യുഡിഎഫ് ഭരണം പിടിച്ചെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com