കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് നികുതി ഇളവിന് അർഹത: സുപ്രീംകോടതി വിധി

കേരളത്തിലെ 74 ബാങ്കുകള്‍ക്കാണ് സുപ്രീംകോടതി വിധി ആശ്വാസമാകുക.
Supreme Court
Supreme Court

ന്യൂഡല്‍ഹി: കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഈ ബാങ്കുകള്‍ക്ക് നികുതിയിളവിന് അഹര്‍തയുണ്ടെന്നും വിധിയില്‍ പറയുന്നു.

2006ലെ ഫിനാന്‍സ് ആക്റ്റ് പ്രകാരം സഹകരണ ബാങ്കുകള്‍ക്കു നികുതിയിളവിന് അര്‍ഹതയുണ്ടായിരുന്നില്ല. ഗ്രാമീണ ബാങ്കുകളെ സഹകരണ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും അതിനാല്‍ നികുതിയിളവിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നു.

നികുതി ഇളവ് ആവശ്യപ്പെട്ട് കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമീണ വികസന ബാങ്കാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ 74 ബാങ്കുകള്‍ക്കാണ് സുപ്രീംകോടതി വിധി ആശ്വാസമാകുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com