'കാവിക്കൊടിയേന്തിയ ഭാരതാംബ'; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്ക്കരിച്ച് കൃഷിമന്ത്രി

''പൊതു പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമല്ല, ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രമാണ് വേദിയിലുണ്ടായിരുന്നത്''
agriculture minister p prasad boycotts programme at rajbhavan

പി. പ്രസാദ്

Updated on

തിരുവനന്തപുരം: രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്ക്കരിച്ച് കൃഷി മന്ത്രി പി. പ്രസാദ്. പരിപാടി നടക്കുന്ന വേദിയിൽ കാവിക്കൊടിയേന്തി നിൽക്കുന്ന ഭാരതാംബയുടെ ചിത്രത്തെ ചൊല്ലിയുണ്ടായ ഭിന്നതിയിലാണ് മന്ത്രി പരിപാടി ബഹിഷ്ക്കരിച്ചത്. പൊതു പരിപാടികളിൽ ഉപയോഗിക്കുന്ന ഭാരത മാതാവിന്‍റെ ചിത്രമല്ല, ആർഎസ്എസ് പരിപാടികളിൽ ഉപയോഗിക്കുന്ന ചിത്രമാണെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന്‍റെ പരിസ്ഥിതി ദിനാഘോഷം രാജ്ഭവനിൽ വച്ച് ഗവർണർ രാജേന്ദ്ര ആർലേക്കറും കൃഷിമന്ത്രി പി. പ്രസാഗദും സംയുക്തമായി ഉദ്ഘാടനം ചെയ്യാനായിരുന്നു നിശ്ചയിച്ചിരുന്നത്. ചിത്രം ശ്രദ്ധയിൽ പെട്ടതോടെ മന്ത്രി ഗവർണറെ നീരസം അറയിച്ചു. ചിത്രം മാറ്റണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ഈ ചിത്രം നേരത്തെ തന്നെ സ്ഥാപിച്ചതാണെന്നും മുൻപ് പല പരിപാടികളും ഈ പശ്ചാത്തലത്തിൽ നടന്നിട്ടുണ്ടെന്നും വ്യക്തമാക്കിയ ഗവർണർ ചിത്രം നീക്കം ചെയ്യാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ മന്ത്രി പരിപാടി ബഹിഷ്ക്കരിക്കുകയായിരുന്നു. രാജ്ഭവനിലെ പരിപാടി നടക്കാതെ വന്നതോടെ കൃഷിവകുപ്പിന്‍റെ പരിസ്ഥിതി ദിനാഘോഷം ദർബാർ ഹാളിലേക്ക് മാറ്റി. രാജ്ഭവനിൽ തൈ നട്ട് ഗവർണറും പരിസ്ഥിതി ദിനം ആഘോഷിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com