Kerala
ആലപ്പുഴയിൽ കള്ളനോട്ട് കേസിൽ കൃഷി ഓഫീസർ അറസ്റ്റിൽ; അന്വേഷണം ഊർജിതമാക്കി പൊലീസ്
കള്ളനോട്ടുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല, ചോദ്യം ചെയ്യൽ തുടരുകയാണ്
ആലപ്പുഴ: കള്ളനോട്ട് കേസിൽ എടത്വ കൃഷി ഓഫീസർ അറസ്റ്റിൽ. എം ജിഷമോളാണ് പൊലീസ് പിടിയിലായത്. ഇവരിൽ നിന്നും കിട്ടിയ നോട്ടുകൾ മറ്റൊരാൾ ബാങ്കിൽ നൽകിയപ്പോഴാണ് കള്ളനോട്ടുകളാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് ജിഷയെ അറസ്റ്റുചെയ്യുകയായിരുന്നു.
കള്ളനോട്ടുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല, ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവരുമായി ബന്ധമുള്ള മത്സ്യബന്ധന സാമഗ്രഹികൾ വിൽക്കുന്ന ആളാണ് 500 രൂപയുടെ 7 കള്ളനോട്ടുകൾ ബാങ്കിൽ നൽകിയത്. ഇത് കള്ളനോട്ടുകളാണെന്ന് ഇയാൾക്ക് അറിയില്ലായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്.
നേരത്തെ , വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻപ് ജോലിചെയ്ത സ്ഥലത്തും ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു.