
കോഴിക്കോട്: മന്ത്രി അഹമ്മദ് ദേവർകോവിലിനെതിരെ നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി. വടകര സ്വദേശി എം.കെ യൂസഫ് ആണ് പരാതി നൽകിയത്.
കോടതി വിധി അനുസരിക്കാതെ മന്ത്രി കബളിപ്പിക്കുന്നെന്നും സാമ്പത്തിക തട്ടിപ്പുകേസിൽ 63 ലക്ഷം രൂപ വാങ്ങിനൽകാൻ ഇടപെട്ടുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ ഇതിനു മുമ്പും മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. അതിനാലാണ് മന്ത്രിക്കെതിരെയുള്ള പരാതിയുമായി നവകേരളസദസിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.