എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ

അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്ന് കമ്പനി
എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ
Updated on

തിരുവനന്തപുരം: എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രസാഡിയോ രംഗത്ത്. കമ്പനിയെക്കുറിച്ചുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസാഡിയോ വ്യക്തമാക്കി. സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലികളാണ്. ഏൽപ്പിച്ച ജോലികൾ സമയത്ത് പൂർത്തിയാക്കിയെന്നും പ്രസാഡിയോ പറഞ്ഞു. 

ലൈറ്റ് മാസ്റ്റർ ചെയർമാൻ ജയിംസ് പാലമറ്റം ഉന്നയിക്കുന്ന ആരോപണങ്ങൾ തെറ്റാണ്, ജയിംസ് പാലമറ്റത്തിനെതിരേ നിയമ നടപടിയുമായി മുന്നോട്ടു പോവുമെന്നും കമ്പനി വ്യക്തമാക്കി. ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു ജയിംസ് പാലമറ്റം പ്രസാഡിയോയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com