എഐ ക്യാമറയ്ക്ക് 'ക്ലീൻ ചിറ്റ്': ജൂൺ 5 മുതൽ പിഴ ഇടാക്കും

ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും
എഐ ക്യാമറയ്ക്ക് 'ക്ലീൻ ചിറ്റ്': ജൂൺ 5 മുതൽ പിഴ ഇടാക്കും

തിരുവനന്തപുരം: എഐ ക്യാമറാ ഇടപാടുകൾക്ക് വ്യവസായ വകുപ്പിന്‍റെ അന്വേഷണത്തിൽ ക്ലീൻ ചീറ്റ് നൽകിയതോടെ ജൂൺ 5 മുതൽ പിഴ ഈടാക്കാൻ തീരുമാനം. ദിവസേന 2 ലക്ഷം നിയമലംഘനങ്ങൾക്ക് പിഴ ഇടാക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ കൺട്രോൾ റൂമുകളിൽ നിയോഗിക്കാനും ഗതാഗത വകുപ്പ് കെൽട്രോണിനോട് ആവശ്യപ്പെട്ടു.

ഓരോ ദിവസവും കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് 7 ദിവസത്തിനുള്ളിൽ നോട്ടീസ് അയക്കും. ദിവസവും രണ്ടര ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് കണ്ടെത്തുന്നത്.

146 ജീവനക്കാരെയാണ് നിലവിൽ നോട്ടീസയക്കാനായി നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഇവർക്ക് പരമാവധി 25,000 നോട്ടീസ് മാത്രമേ അയക്കാനാവൂ. അതിനാൽ 500 ജീവനക്കാരെ എങ്കിലും പുതുതായി നിയോഗിക്കാനാണ് തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com