വിമാനം കരിപ്പൂരിനു പകരം കൊച്ചിയില്‍ ഇറക്കി; പുറത്തിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു

ദുബായില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരിലേക്ക് എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കിയത്
AI Express flight diverted to Kochi at Calicut airport
കരിപ്പൂരിൽ ഇറക്കേണ്ട എയർ ഇന്ത്യ വിമാനം കൊച്ചിയിൽ ഇറക്കി; വിമാനത്തിൽ നിന്നിറങ്ങാതെ പ്രതിഷേധിച്ച് യാത്രക്കാർ
Updated on

കൊച്ചി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരുടെ വന്‍ പ്രതിഷേധം. കരിപ്പൂരില്‍ ഇറക്കേണ്ട വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറക്കിയത്. ഇതേ തുടര്‍ന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ നിന്നിറങ്ങാതെ പ്രതിഷേധിച്ചത്. ദുബായില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരിലേക്ക് എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കിയത്. പുലര്‍ച്ചെ 2.15നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എത്തിയത്.

വിമാനത്തില്‍ തന്നെ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക് പോകണമെന്ന് ജീവനക്കാര്‍ യാത്രക്കാരോട് ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാര്‍ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. വിമാനത്തില്‍ നിന്നിറങ്ങില്ല എന്ന വാശിയിലാണ് യാത്രക്കാര്‍. എന്നാല്‍ മറ്റ് വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങുന്നതുണ്ടെന്നാണ് യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. കരിപ്പൂരില്‍ നിലവില്‍ മഴ അടക്കമുള്ള കാലാവസ്ഥ പ്രശ്‌നങ്ങളില്ല.

വൈകീട്ട് 5.40ന് യാത്രക്കാരെ കൊണ്ടുപോകാമെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിക്കുന്നത്. അതുവരെ താമസിക്കുന്നതിനുള്ള സൗകര്യങ്ങളും ചെയ്ത് തരാമെന്ന് അധികൃതര്‍ അറിയിച്ചു. പക്ഷേ യാത്രക്കാര്‍ വഴങ്ങിയില്ല.ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കങ്ങളും ഇതിനിടെ ഉണ്ടായി. വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയ കാര്യം അറിയാന്‍ പോലും സാധിച്ചതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com