എഐ ക്യാമറ ഇടപാടുകൾ; അന്വേഷണം ഏറ്റെടുത്ത് വിജിലന്‍സ്

പ്രാഥമിക അന്വേഷണത്തിന് സർക്കാർ വിജിലന്‍സിന് അനുമതി നൽകിയതായാണ് വിവരം.
എഐ ക്യാമറ ഇടപാടുകൾ; അന്വേഷണം ഏറ്റെടുത്ത് വിജിലന്‍സ്

തിരുവനന്തപുരം: വിവാദമായ എഐ ക്യാമറ ഇടപാടുകളുടെ അന്വേഷണം ഏറ്റെടുത്ത് വിജിലന്‍സ്. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷൽ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന് സർക്കാർ വിജിലന്‍സിന് അനുമതി നൽകിയതായാണ് വിവരം.

സ്ഥലമാറ്റം ഉൾപ്പടെയുള്ള വിവിധ ഇടപാടുകളിൽ അഴിമതി നടന്നതായി പരാതിയുണ്ട്. മുൻ ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്തിനെതിരേയും ഗുരുതര ആരോപണങ്ങളുണ്ട്. 5 ഇടപാടുകളെക്കുറിച്ചുള്ള പരാതികൾ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.

ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങനെ എത്തി, ടെണ്ടർ നടപടികളിലേക്ക് എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടി വരും. അതേസമയം, ടെണ്ടർ നടപടികളിൽ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജീവ് പുത്തലത്ത് പ്രതികരിച്ചു.

എന്നാൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് മുന്‍പേ ഇതിനെതിരെ അന്വേഷണം തുടങ്ങിയെന്നാണ് സർക്കാരിന്‍റെ വാദം. 2022 മെയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com