
file image
ന്യൂഡൽഹി: പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിരപരാധിത്വം തെളിയിക്കണമെന്ന നിലപാടിൽ എഐസിസി. കാര്യങ്ങളിൽ വ്യക്തത വരാതെ തുടർ പരിഗണനകളില്ലെന്നും രാഹുലിൽ നിന്നും ഇതുവരെ തൃപ്തികരമായൊരു മറുപടി കിട്ടിയിട്ടില്ലെന്നും തേതൃത്വം അറിയിച്ചു.
ആരോപണങ്ങളിൽ രാഹുൽ തന്നെ വിശദീകരണം നൽകട്ടെ എന്നും പൊതു സമൂഹത്തിൽ നിരപരാധിത്വം തെളിയിക്കട്ടെ എന്നുമാണ് നേതാക്കളുടെ നിലപാട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ നേതൃത്വത്തെ അറിയിച്ചത്.
ലൈംഗികാരോപണങ്ങളുയർന്നതിനു പിന്നാലെ തിങ്കളാഴ്ച രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഉയർന്നെങ്കിലും ഉപതെരഞ്ഞെടുപ്പ് ആശങ്ക നിലനിൽക്കുന്നതിനാൽ സസ്പെൻഷനിൽ നടപടി ഒതുക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.