

തിരുവനന്തപുരം: ശശി തരൂരിന്‍റെ പ്രതികരണത്തെ തള്ളി എഐസിസി. തരൂർ തെറ്റിദ്ധാരണ പരുത്തുകയാണെന്നും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിന്‍റെ നീക്കം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും എഐസിസി വിലയിരുത്തി.
തരൂരിന് പാർലമെന്‍റിൽ അർഹമായ പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പാർലമെന്‍റ് കാലയളവിലും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കോൺഗ്രസിന് ഒരെണ്ണം മാത്രം ലഭിച്ചപ്പോഴും തരൂരിനെയാണ് പരിഗണിച്ചത്. പ്രൊഫഷണൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനം സ്വമേധയാ തരൂർ രാജിവയ്ക്കുകയായിരുന്നു.
തരൂർ സംഘടനാ തലത്തിൽനിന്ന് വളർന്ന നേതാവല്ലെന്നും അതിനാലാണ് വടക്കൻ സംസ്ഥാനങ്ങളുടെ ചുമതല തരൂരിന് നൽകാത്തതെന്നും എഐസിസി വ്യക്തമാക്കി.