"പിണറായി വിജയൻ ഫ്രോഡുകളുടെ രാജാവ്, സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്" ; എഐസിസി സെക്രട്ടറിക്കെതിരെ കേസ്

സിപിഎം പ്രവർത്തകനായ പികെ ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 153 പ്രകാരമാണ് കേസെടുത്തത്
"പിണറായി വിജയൻ ഫ്രോഡുകളുടെ രാജാവ്, സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്" ; എഐസിസി സെക്രട്ടറിക്കെതിരെ കേസ്
Updated on

കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ കോൺ​ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. കോൺ​ഗ്രസ് സംഘടിപ്പിച്ച കണ്ണൂർ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംസാരിക്കവെ 'സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ട്' എന്നായിരുന്നു കോൺ​ഗ്രസ് നേതാവിൻ്റെ വിവാദ പരാമർശം.

സിപിഎം പ്രവർത്തകനായ പികെ ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി 153 പ്രകാരമാണ് കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്നതും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നാണ് പികെ ബിജു നൽകിയ പരാതിയിൽ പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ചുമതലയുണ്ടായിരുന്ന തമിഴ്നാട് നേതാവാണ് വിശ്വനാഥ പെരുമാൾ.

"മുഖ്യമന്ത്രിയുടെ ഗേൾഫ്രണ്ടായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നും, ഫ്രോഡുകളുടെ രാജാവാണ് പിണറായി വിജയനെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണം" എന്നുമാണ് വിശ്വനാഥ പെരുമാൾ പ്രതിഷേധ മാർച്ചിനിടെ നടത്തിയ പ്രസംഗം.

വിശ്വനാഥ പെരുമാളെ കൂടാതെ ഡിസിസി അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി എന്നിവർക്കെതിരെയും പരാതിയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com