എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണം; സർക്കാർ സുപ്രീംകോടതിയിലേക്ക്

വിഷയത്തിൽ ഇടപെടൽ വേണമെന്ന് ക്രൈസ്തവ സഭ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു
aided school disability, govt approach to supreme court

എയ്ഡഡ് സ്കൂളിലെ ഭിന്നശേഷി സംവരണം; സർക്കാർ സുപ്രീംകോടതിയിലേക്ക്

Updated on

ന്യൂഡൽഹി: എയ്ഡഡ് സ്കൂൾ നിയമനത്തിലെ ഭിന്നശേഷി സംവരണത്തിൽ എൻഎൻഎസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്‍റുകൾക്ക് കൂടി അടിയന്തരമായി ബാധകമാക്കാൻ സംസ്ഥാനസർക്കം നീക്കം. ഇക്കാര്യത്തിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട്സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിക്കും.

സംസ്ഥാനസർക്കാരിന്‍റെ അപേക്ഷ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി വ്യാഴാഴ്ചയോ, വെള്ളിയാഴ്ചയോ സുപ്രീംകോടതിയിൽ ഫയൽ ചെയ്യും.

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഈ നീക്കം. വിഷയത്തിൽ ഇടപെടൽ വേണമെന്ന് ക്രൈസ്തവ സഭ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ പരിഗണനയിലുള്ള വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രത്യേക അപേക്ഷ നൽകുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com