വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കം: അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേന

വസ്തുതകൾ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സേനാ
air force launches probe in IAF personnel restaurant fight case
വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കം: അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേ
Updated on

തിരുവനന്തപുരം: കഴിഞ്ഞ 15ന് വ്യോമസേനാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട തർക്കത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ദക്ഷിണ വ്യോമസേനാസ്ഥാനം. റസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ സംഘമായെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥർക്ക് ഒരുമിച്ചിരിക്കണമെങ്കിൽ കുറച്ചുസമയം വേണ്ടിവരുമെന്നറിയിച്ചതിനെ തുടർന്ന് അവിടെ അക്രമം നടത്തിയെന്ന പരാതിയിലാണ് അന്വേഷണം.

ദക്ഷിണ വ്യോമസേന സംഭവത്തെ ഗൗരവമായി എടുത്തിട്ടുണ്ടെന്നും പൊതു സ്ഥലങ്ങളിലെ പെരുമാറ്റദൂഷ്യത്തിന് വ്യോമസേനയുടെ നയത്തിന് അനുസൃതമായി, ആരോപണ വിധേയർക്കെതിരായ വസ്തുതകൾ കണ്ടെത്തി അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ദക്ഷിണ വ്യോമസേനാ അധികൃതർ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com