
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഉയർന്ന പുക ശമിപ്പിക്കുന്നതിന് വ്യോമസേനയുടെ ഹെലിക്കോപ്റ്ററുകളിൽ നിന്ന് വെള്ളം സ്പപ്രേ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. വ്യോമസേനയുടെ സൊലൂർ സ്റ്റേഷനിൽ നിന്നുള്ള ഹെലിക്കോപ്റ്ററുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 4 മീറ്റർ താഴ്ചയിൽ മാലിന്യം ജെസിബി ഉപയോഗിച്ച് നീക്കി പമ്പ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ആരോഗ്യകരമായ മുൻകരുതലിന്‍റെ ഭാഗമായി ഇന്നും സ്കൂളുകൾക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിളക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തറ, മരട് മുനിസിപ്പാലിറ്റികൾ, കൊച്ചി മുനിസിപ്പൽ കോർ്പപറേഷൻ എന്നിവിടങ്ങളിലെ അങ്കണവാടികൾ, കിന്‍റർഗാർട്ടൺ, ഡേ കെയർ സെന്‍ററുകൾ എന്നിവയ്ക്കും സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളിലെ 1-7 വരെയുള്ള ക്ലസുകൾക്ക് അവധിയായിരിക്കും. പരീക്ഷകൾക്ക് മാറ്റമില്ല.