വിമാനത്തിൽ നിന്നും പുകയും ദുർഗന്ധവും, പരിഭ്രാന്തരായി ജനം; യാത്രക്കാരെ തിരിച്ചിറക്കി

പുറപ്പെടുന്നതിനു തൊട്ടു മുൻപാണ് വിമാനത്തിൽ പുകയും ദുർഗന്ധവും അനുഭവപ്പെട്ടത്
air india express flight smoke thiruvananthapuram
വിമാനത്തിൽ നിന്നും പുകയും ദുർഗന്ധവും, പരിഭ്രാന്തരായി ജനം; യാത്രക്കാരെ തിരിച്ചിറക്കി
Updated on

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു രാവിലെ 8 മണിക്ക് മസ്കറ്റിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക കണ്ടെത്തിയതായതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി.

പുറപ്പെടുന്നതിനു തൊട്ടു മുൻപാണ് വിമാനത്തിൽ പുകയും ദുർഗന്ധവും അനുഭവപ്പെട്ടത്. യാത്രക്കാർ ബഹളം വച്ചതോടെ വിമാനം പുറപ്പെടാതെ യാത്രക്കാരെ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ സുരക്ഷിതരായി ടെര്‍മിനലിലേക്കു മാറ്റി. ബദല്‍ സംവിധാനം ഒരുക്കുന്നതില്‍ ചർച്ചകൾ നടക്കുകയാണ്.

Trending

No stories found.

Latest News

No stories found.