സമരം ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ പിരിച്ചുവിട്ടു

ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്
Air Indian Express dismisses staff who went on to strike
സമരം ചെയ്ത എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരെ പിരിച്ചുവിട്ടു
Updated on

ന്യൂഡൽഹി: യാതൊരു മുന്നറിയിപ്പുമില്ലാതെ സമരം ചെയ്ത് ജീവനക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി. ക്യാബിൻ ക്രൂ അംഗത്തിന് നൽകിയ കത്തിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം എയർ ഇന്ത്യ ജീവനക്കാരുമായുള്ള തർക്കത്തിൽ മാനേജ്മെന്‍റിനെ ലേബർ കമ്മിഷണർ രൂക്ഷമായി വിമർശിച്ചതിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. തൊഴിൽ നിയമത്തിന്‍റെ ലംഘനം നടന്നു എന്നാണ് ഡൽഹി റീജിയണൽ ലേബർ കമ്മിഷണറുടെ വിമർശനം. ജീവനക്കാരുടെ പരാതികൾ യാഥാർഥ്യമാണെന്നും നിയമലംഘനം നടന്നെന്നും കമ്മിഷൻ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com