പ്രത്യേക ഹജ്ജ് വിമാന സർവീസുമായി എയർ ഇന്ത്യ

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​കെ 8236 തീ​ർ​ഥാ​ട​ക​ര്‍ക്കാ​യി 57 വി​മാ​ന​ങ്ങ​ള്‍ സ​ര്‍വീ​സു​ക​ളാ​ണ് ന​ട​ത്തു​ക.
പ്രത്യേക ഹജ്ജ് വിമാന സർവീസുമായി എയർ ഇന്ത്യ

കൊ​ച്ചി: എ​യ​ര്‍ ഇ​ന്ത്യ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സും ചേ​ര്‍ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, ജ​യ്പൂ​ര്‍, ചെ​ന്നൈ എ​ന്നീ നാ​ല് ഇ​ന്ത്യ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ നി​ന്ന് സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലേ​ക്കും മ​ദീ​ന​യി​ലേ​ക്കും ഏ​ക​ദേ​ശം 19,000 ഹ​ജ്ജ് തീ​ര്‍ഥാ​ട​ക​രെ എ​ത്തി​ക്കും.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍, മേ​യ് 21 മു​ത​ല്‍ ജൂ​ണ്‍ 21 വ​രെ ജ​യ്പൂ​ര്‍, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് മ​ദീ​ന​യി​ലേ​ക്കും ജി​ദ്ദ​യി​ലേ​ക്കും എ​യ​ര്‍ ഇ​ന്ത്യ 46 വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ന​ട​ത്തും. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ തീ​ർ​ഥാ​ട​ക​രെ തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് ജ​യ്പൂ​രി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും, ജൂ​ലൈ 3 മു​ത​ല്‍ ഓ​ഗ​സ്റ്റ് 2 വ​രെ 43 വി​മാ​ന സ​ര്‍വീ​സു​ക​ള്‍ ന​ട​ത്തും. ജ​യ്പൂ​രി​ല്‍ നി​ന്ന് 27 വി​മാ​ന​ങ്ങ​ളി​ലാ​യി 5871 തീ​ര്‍ഥാ​ട​ക​രും ചെ​ന്നൈ​യി​ല്‍ നി​ന്ന് 19 വി​മാ​ന​ങ്ങ​ളി​ലാ​യി 4447 തീ​ര്‍ഥാ​ട​ക​രു​മാ​ണ് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ക. ബോ​യി​ങ് 787, എ​യ​ര്‍ബ​സ് 321 നി​യോ വി​മാ​ന​ങ്ങ​ളി​ലാ​യി ആ​കെ 10318 യാ​ത്ര​ക്കാ​രെ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്.

ജൂ​ണ്‍ 4 മു​ത​ല്‍ 22 വ​രെ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് സ​ര്‍വീ​സ് ന​ട​ത്താ​ന്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ബി737-800 ​വി​മാ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് 6363 യാ​ത്ര​ക്കാ​ര്‍ക്കാ​യി 44 വി​മാ​ന സ​ര്‍വീ​സും ക​ണ്ണൂ​രി​ല്‍ നി​ന്ന് ജി​ദ്ദ​യ്ക്ക് 1873 യാ​ത്ര​ക്കാ​ര്‍ക്കാ​യി 13 സ​ര്‍വീ​സും ന​ട​ത്തും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​കെ 8236 തീ​ർ​ഥാ​ട​ക​ര്‍ക്കാ​യി 57 വി​മാ​ന​ങ്ങ​ള്‍ സ​ര്‍വീ​സു​ക​ളാ​ണ് ന​ട​ത്തു​ക. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജൂ​ലൈ 13 മു​ത​ല്‍ ഓ​ഗ​സ്റ്റ് 2 വ​രെ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് മ​ദീ​ന​യി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് തീ​ർ​ഥാ​ട​ക​രെ തി​രി​കെ കൊ​ണ്ടു​വ​രും.

ഡെ​ഡി​ക്കേ​റ്റ​ഡ് ഓ​ണ്‍-​ഗ്രൗ​ണ്ട് ടീ​മു​ക​ള്‍:

ഇ​ന്ത്യ​യി​ലെ നാ​ല് സ്റ്റേ​ഷ​നു​ക​ളി​ലും ജി​ദ്ദ, മ​ദീ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ പ്രൊ​ഫ​ഷ​ണ​ലു​ക​ളെ ഉ​ള്‍പ്പെ​ടു​ത്തി എ​യ​ര്‍ലൈ​നു​ക​ള്‍ പ്ര​ത്യേ​ക ടീ​മു​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. പു​റ​പ്പെ​ട​ല്‍ മു​ത​ല്‍ എ​ത്തി​ച്ചേ​ര​ല്‍ വ​രെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ എ​ല്ലാ വ​ശ​ങ്ങ​ളി​ലും അ​വ​ര്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. കൂ​ടാ​തെ, വി​മാ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ നി​രീ​ക്ഷ​ണ​ത്തി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി ഒ​രു പ്ര​ത്യേ​ക ക​ണ്‍ട്രോ​ള്‍ സെ​ന്‍റ​റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

മു​തി​ര്‍ന്ന പൗ​ര​ന്മാ​ര്‍ക്ക് പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍:

പ്രാ​യ​മാ​യ തീ​ര്‍ഥാ​ട​ക​ര്‍ക്ക് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും ശ്ര​ദ്ധ​യും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സു​ഗ​മ​മാ​യ ചെ​ക്ക്-​ഇ​ന്‍:

എ​ല്ലാ തീ​ര്‍ഥാ​ട​ക​ര്‍ക്കും ചെ​ക്ക്-​ഇ​ന്‍ ന​ട​പ​ടി​ക​ള്‍ കൂ​ടു​ത​ല്‍ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ന്ന​തി​ന്, എ​യ​ര്‍ ഇ​ന്ത്യ അ​വ​ര്‍ക്ക് ബോ​ഡി​ങ് പാ​സു​ക​ള്‍ ഒ​രു ക​സ്റ്റ​മൈ​സ്ഡ് എ​ന്‍വ​ല​പ്പി​ല്‍ മ​റ്റ് പ്ര​ധാ​ന രേ​ഖ​ക​ളോ​ടൊ​പ്പം ന​ല്‍കും. എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഇ​ന്ത്യ​യി​ല്‍ ചെ​ക്ക്-​ഇ​ന്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് യാ​ത്ര​ക്കാ​ര്‍ക്ക് അ​വ​രു​ടെ യാ​ത്ര​യ്ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര​യ്ക്കു​മു​ള്ള ബോ​ഡി​ങ് കാ​ര്‍ഡു​ക​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ ക​ള​ര്‍-​കോ​ഡു​ള്ള പൗ​ച്ചു​ക​ള്‍ ന​ല്‍കും. കൂ​ടാ​തെ, എ​ളു​പ്പ​ത്തി​ല്‍ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പു​റ​പ്പെ​ട​ല്‍ സ്ഥ​ല​വും ല​ക്ഷ്യ​സ്ഥാ​ന​വും സൂ​ചി​പ്പി​ക്കു​ന്ന ബോ​ള്‍ഡ് അ​ക്ഷ​ര​ങ്ങ​ളു​ള്ള, ല​ഗേ​ജ് ടാ​ഗു​ക​ള്‍ ര​ണ്ട് എ​യ​ര്‍ലൈ​നു​ക​ളും ല​ഭ്യ​മാ​ക്കും.

ബാ​ഗേ​ജ് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം:

മ​ദീ​ന​യി​ലെ യാ​ത്ര​ക്കാ​രി​ല്‍ നി​ന്ന്, ജി​ദ്ദ​യി​ലെ ട്രാ​ന്‍സ്പോ​ര്‍ട്ട് ഓ​പ്പ​റേ​റ്റ​ര്‍മാ​ര്‍ വ​ഴി ചെ​ക്ക്-​ഇ​ന്‍ ബാ​ഗു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ട്. പു​റ​പ്പെ​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​ര്‍ മു​മ്പ് ബാ​ഗേ​ജു​ക​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കും.

റി​ഫ്ര​ഷ്മെ​ന്‍റ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍:

ഇ​ന്ത്യ​യി​ല്‍ നി​ന്ന് പ്രി ​ചെ​ക്ക്-​ഇ​ന്‍ മു​ത​ല്‍ ബോ​ഡി​ങ് വ​രെ​യു​ള്ള യാ​ത്ര​യ്ക്കി​ട​യി​ലും വി​മാ​ന​ത്തി​നു​ള്ളി​ലും ജി​ദ്ദ​യി​ലും മ​ദീ​ന​യി​ലും ഇ​റ​ങ്ങു​ന്ന സ​മ​യ​ത്തും മീ​ല്‍ ബോ​ക്സു​ക​ള്‍ ന​ല്‍കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ത്ത കാ​റ്റ​റ​ര്‍മാ​രു​മാ​യി മ​തി​യാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ര​ണ്ട് എ​യ​ര്‍ലൈ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സം​സം വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത:

എ​യ​ര്‍ ഇ​ന്ത്യ​യും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സും ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​ട​ക്ക വി​മാ​ന​ങ്ങ​ളി​ല്‍ സം​സം വെ​ള്ളം കൊ​ണ്ടു​വ​രും. നാ​ല് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ത് സം​ഭ​രി​ക്കും. തീ​ർ​ഥാ​ട​ക​ര്‍ ല​ക്ഷ്യ​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി​യ ശേ​ഷം വി​ശു​ദ്ധ​ജ​ലം കൈ​മാ​റും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com