അപകട സമയത്ത് എയർ ബാഗ് പ്രവർത്തിച്ചില്ല; ഉപഭോക്താവിന് കാറിന്‍റെ വില തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് കോടതി

എയർ ബാഗ് പ്രവർത്തിക്കാൻ ഉള്ളത്ര വലിയ അപകടമാണ് നടന്നതെന്നും അപകട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു
Representative Image
Representative Image
Updated on

മലപ്പുറം: വാഹന അപകട‌ സമയത്ത് എയർബാഗ് പ്രവർത്തിക്കാതിരുന്നതിനാൽ ഉപഭോക്താവിന് കാറിന്‍റെ വില തിരിച്ചു നല്‍കാന്‍ ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ വിധിച്ചു. ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ് മുസല്യാര്‍ ആണ് പരാതി നല്‍കിയത്. 2021ല്‍ തിരൂരില്‍ പരാതിക്കാരനു കാര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റിരുന്നു. എയര്‍ബാഗ് പ്രവര്‍ത്തിക്കാത്തതാണ് ഗുരുതര പരുക്കിനു കാരണമെന്നും ഇത് കാര്‍ നിര്‍മാതാക്കളുടെ പിഴവാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

എയർ ബാഗ് പ്രവർത്തിക്കാൻ ഉള്ളത്ര വലിയ അപകടമാണ് നടന്നതെന്ന് റിപ്പോർട്ട് ഉണ്ട്. മാത്രമല്ല അപകട സമയത്ത് എയര്‍ബാഗ് പ്രവര്‍ത്തിച്ചില്ലെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി വില തിരിച്ചു നൽകാൻ ഉത്തരവിട്ടത്.

വാഹനത്തിന്‍റെ വിലയായ 4,35,854 രൂപയ്‌ക്കൊപ്പം കോടതി ചെലവായി 20,000 രൂപയും കമ്പനി പരാതിക്കാരനു നല്‍കണം. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാതിരുന്നാല്‍ 9% പലിശ നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com