
പിഎം ശ്രീയുടെ ഭാഗമാകേണ്ട; വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ച് എഐഎസ്എഫ്
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുടെ ഭാഗമാകേണ്ടെന്ന് ചൂണ്ടിക്കാട്ടി എഐഎസ്എഫ് വിദ‍്യാഭ‍്യാസ മന്ത്രിക്ക് കത്തയച്ചു. ദേശീയ വിദ‍്യാഭ‍്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും ആർഎസ്എസിന്‍റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീയെന്നും കത്തിൽ ആരോപിക്കുന്നു.
സംസ്ഥാനത്തിന്‍റെ അധികാരത്തിൽ കൈ കടത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും കത്തിൽ പറയുന്നു. നേരത്തെ പിഎം ശ്രീയെ എതിർത്ത് സിപിഐ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എഐഎസ്എഫും വിമർശനം നടത്തിയിരിക്കുന്നത്.