ഡ്രൈവിങ് ടെസ്റ്റ്; സിഐടിയുവിന് പിന്നാലെ പ്രതിഷേധത്തിനൊരുങ്ങി എഐടിയുസി

വ്യാജമായി രേഖകൾ ചമയ്ക്കുകയും അവ നേരിട്ടും സാമൂഹ്യ മാധ്യമങ്ങൾ വഴിയും പലരിലും എത്തിക്കുകയും ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി
Driving test
Driving testപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാർ‌ നടപ്പിലാക്കിയ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഇന്ന് മുതൽ സിഐടിയു സമരം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി എഐടിയുസിയും. ഇടത് മുന്നണിയിലെ ഒരു മന്ത്രിക്കെതിരെ അതേമുന്നണിയുടെ ഭാഗമായ രണ്ടാമത്തെ തൊഴിലാളി സംഘടനയാണ് പ്രതിഷേധത്തിനിറങ്ങുന്നത്.

ടെസ്റ്റ് നടക്കുന്ന സമയത്ത് മത്സരാർഥികളോടൊപ്പം സ്കൂൾ പരിശീലകർ ഹാജരാകണം എന്ന ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവ് മരവിപ്പിക്കണമെന്ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആന്‍റ് വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. സർക്കാർ നടപ്പിലാക്കേണ്ട വിവിധങ്ങളായ കാര്യങ്ങൾ പ്രാവർത്തികമാക്കുന്നതിന് ദീർഘകാലാവധി ലഭ്യമാകുന്നുണ്ട്. എന്നാൽ സ്കൂൾ പരിശീലകർ ടെസ്റ്റ് സമയത്ത് ഹാജരാകണമെന്ന നിർദേശം ഉടനടി നടപ്പിലാക്കണം എന്നത് പ്രായോഗികമല്ല. സർക്കാർ നടപ്പിലാക്കേണ്ട കാര്യങ്ങൾ പ്രാവർത്തികമാകുന്ന മുറയ്ക്ക് മാത്രം ഡ്രൈവിങ് ടെസ്റ്റ് സമയത്ത് പരിശീലകരും ഹാജരാകണം എന്ന നിലയിൽ നിലവിലുള്ള നിർദേശം മരവിപ്പിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിക്കുക, ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുക, ഐഡിടിആറിലെ ഇൻസ്ട്രക്ടർ പരിശീലന കാലയളവും ഫീസ് നിരക്കും കുറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 12ന് ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് ആന്‍റ് വർക്കേഴ്സ് ഫെഡറേഷൻ(എഐടിയുസി) നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തുവാനും യോഗം തീരുമാനിച്ചു.

ടെസ്റ്റ് നടക്കുമ്പോള്‍ ഗ്രൗണ്ടില്‍ അംഗീകൃത പരിശീലകര്‍ ഹാജരാകണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളെയും പരിശീലകരെയും ചൊടിപ്പിച്ചിരിക്കുന്നത്. ടെസ്റ്റ് നടക്കുമ്പോള്‍ ഡ്രൈവിംഗ് പരിശീലകരോ സ്‌കൂള്‍ ഉടമകളോ ഗ്രൗണ്ടില്‍ കയറരുതെന്ന് മുമ്പ് ഗതാഗത കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറിന് വിരുദ്ധമാണ് പുതിയ നിര്‍ദേശമെന്നും മോട്ടര്‍ വാഹന നിയമത്തില്‍ ഈ വ്യവസ്ഥയില്ലെന്നും സ്‌കൂള്‍ ഉടമകളും ജീവനക്കാരും പറയുന്നു. ഇന്ന് മുതലാണ് സിഐടിയുവിന്‍റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം അതേ സമയം, തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോവില്ലെന്ന നിലപാടിലാണ് മന്ത്രി കെ.ബി ഗണേഷ് കുമാർ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com