
കെഎസ്ആർടിസി പണിമുടക്കില്ലെന്ന മന്ത്രിയുടെ വാദം തെറ്റ്; നേരത്തെ നോട്ടീസ് നൽകിയിരുന്നുവെന്ന് യൂണിയൻ
file image
തിരുവനന്തപുരം: ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ കെഎസ്ആർടിസി ജീവനക്കാർ പങ്കെടുക്കില്ലെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ വാദം തെറ്റെന്ന് എഐടിയുസി.
കെഎസ്ആർടിസി ജീവനക്കാർക്ക് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. പണിമുടക്കിൽ പങ്കെടുക്കുമെന്ന് ജീവനക്കാരും വ്യക്തമാക്കിയതാണെന്നും യൂണിയൻ അറിയിച്ചു.
കെഎസ്ആർടിസി ജീവനക്കാർ സംതൃപ്തരാണെന്നും അവർ പണിമുടക്കിന്‍റെ ഭാഗമാവില്ലെന്നുമായിരുന്നു മന്ത്രിയുടെ വാദം. കെഎസ്ആര്‍ടിസി പൊതുഗതാഗത സംവിധാനമാണ്. പണിമുടക്കില്‍നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാരെ ഒഴിവാക്കുമെന്നാണ് തന്‍റെ വിശ്വാസം. സമരം ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യമല്ല നിലവിൽ കെഎസ്ആർടിസിയുടേതെന്നും ഗണേഷ് കുമാർ പ്രതികരിച്ചിരുന്നു.