എഐവൈഎഫ് നേതാവ് ഷാഹിനയുടെ മരണം ആത്മഹത‍്യ തന്നെ; ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

ഷാഹിന ഏറെ കാലം വിഷാദത്തിലായിരുന്നുവെന്നും പെരിന്തൽ മണ്ണയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും തെളിഞ്ഞു
AIYF leader Shahina's death was suicide; Crime Branch submits investigation report

ഷാഹിന

Updated on

പാലക്കാട്: എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന മണ്ണാർക്കാടിന്‍റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഷാഹിനയുടെ മരണം ആത്മഹത‍്യ തന്നെയാണെന്നാണ് റിപ്പോർട്ട്.

ഷാഹിന ഏറെ കാലം വിഷാദത്തിലായിരുന്നുവെന്നും പെരിന്തൽ മണ്ണയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും തെളിഞ്ഞു.

നേരത്തെയും ആത്മഹത‍്യാ ശ്രമങ്ങൾ നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. ഒറ്റപ്പാലം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് റിപ്പോർട്ട് കൈമാറി. 2024 ജൂൺ 22നായിരുന്നു ഷാഹിനയെ വടക്കുമണ്ണത്തെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാഹിനയുടെ മരണത്തിൽ മറ്റ് എഐവൈഎഫ് സംസ്ഥാന നേതാവിന് പങ്കുണ്ടെന്ന് ആരോപിച്ച് ഭർത്താവ് മുഹമ്മദ് സാദിഖ് മണ്ണാർക്കാട് പൊലീസിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

logo
Metro Vaartha
www.metrovaartha.com