'2026 ലെ തെരഞ്ഞെടുപ്പിനെ കുറിച്ചല്ല, ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് കോൺഗ്രസ് ചർച്ച ചെയ്യേണ്ടത്'; എ.കെ. ആന്‍റണി

കെപിസിസി സംഘടിപ്പിച്ച സെമിനാറിലായിരുന്നു എ.കെ. ആന്‍റണിയുടെ പ്രതികരണം
ak antony about discussion of next cm in congress
'2026 ലെ തെരഞ്ഞെടുപ്പിനെ കുറിച്ചല്ല, ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചാണ് കോൺഗ്രസ് ചർച്ച ചെയ്യേണ്ടത്'; എ.കെ. ആന്‍റണിfile image
Updated on

തിരുവനന്തപുരം: അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ അധികാരത്തിലെത്തിയാൽ ആരാകണം മുഖ്യമന്ത്രി എന്നല്ല, ഇപ്പോഴത്തെ തദ്ദേശ തെരഞ്ഞെടുപ്പിനെ കുറിച്ചായിരിക്കണം കോൺഗ്രസ് ചർച്ച ചെയ്യേണ്ടതെന്ന് മുതിർന്ന നേതാവ് എ.കെ. ആന്‍റണി. കെപിസിസി സംഘടിപ്പിച്ച സെമിനാറിലായിരുന്നു എ.കെ. ആന്‍റണിയുടെ പ്രതികരണം.

''കെ. സുധാകരനുൾപ്പെടെയുള്ള നേതാക്കൾ ഹൈക്കമാൻഡുമായി സംസാരിക്കണം. എന്നാൽ അധികം എടുത്തു ചാടരുത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരണം. 2026 തെരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ. അനവസരത്തിലുള്ള ചർച്ചകൾ വേണ്ടെന്ന അനുഭവമാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ സ്വീകരിക്കാം. ഞനല്ല ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. സുധാകരനും കെപിസിസിയുമാണ്''- എ.കെ. ആന്‍റണി പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com