മാധ‍്യമങ്ങളെ കാണാൻ എ.കെ. ആന്‍റണി; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ചേക്കും

കെപിസിസി ആസ്ഥാനത്ത് വച്ചായിരിക്കും എ.കെ. ആന്‍റണി മാധ‍്യമങ്ങളെ കാണുക
a.k. antony press conference
എ.കെ. ആന്‍റണി
Updated on

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി ദീർഘ നാളുകൾക്കു ശേഷം ബുധനാഴ്ച വാർത്താ സമ്മേളനം വിളിച്ച് മാധ‍്യമങ്ങളെ കാണും. ബുധനാഴ്ച വൈകിട്ട് 5 മണിക്ക് കെപിസിസി ആസ്ഥാനത്ത് വച്ചായിരിക്കും അദ്ദേഹം മാധ‍്യമങ്ങളെ കാണുക. പൊലീസ് മർദനം ഉൾപ്പെടെയുള്ള വിഷ‍യങ്ങളിൽ അദ്ദേഹം പ്രതികരിച്ചേക്കുമെന്നാണ് വിവരം.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ സൈബർ ആക്രമണങ്ങളും ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹം മാധ‍്യമങ്ങളെ കാണുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ എ.കെ. ആന്‍റണി പ്രതികരണം നടത്തിയിട്ട് ഏറെ നാളുകളായി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com