''ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളിൽ സിപിഎം മത്സരിക്കേണ്ടിവരും, അതിലേക്ക് എത്തരുത്''; എ.കെ. ബാലൻ

''പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയാണ്. കോൺഗ്രസ് ചതിയന്മാരുടെ പാർട്ടിയാണ്''
AK Balan
AK Balanfile
Updated on

കോഴിക്കോട്: ഇടതു പാർട്ടികൾ തെരഞ്ഞെടുപ്പു ചിഹ്നം സംരക്ഷിക്കണെമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുക എന്നും അദ്ദേഹം പറഞ്ഞു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ കെഎസ്എഫ്ഇയുവിന്‍റെ മേഖലാതല നേതൃശാലയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''സിപിഎമ്മിന്‍റെ ദേശീയ പാർട്ടി പദവി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അങ്ങനെ വന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ‌ ഏത് ചിഹ്നമാവും ലഭിക്കുക എന്നത് വലിയ ചോദ്യമാണ്. നിലവിൽ സൈക്കിൾ ചിഹ്നം വരെ പാർട്ടികൾക്ക് നൽകിക്കഴിഞ്ഞു. ഇനി ബാക്കിയുള്ളത് ഈനാംപേച്ചി, നീരാളി പോലുള്ള ചിഹ്നങ്ങളാണ്. അതിലേക്ക് എത്താതിരിക്കുക''-അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം പുല്ലൂട്ടിയിൽ കിടക്കുന്ന പട്ടിയാണ്. കോൺഗ്രസ് ചതിയന്മാരുടെ പാർട്ടിയാണ്. പത്മജ പോയപ്പോൾ എന്തെല്ലാമാണ് പറഞ്ഞത്. കോൺഗ്രസിന് എന്ത് ധാർമികതയാണ് ഉള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പോടെ പാർട്ടിയുടെ മയ്യത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ രാജ്യത്ത് കൃത്രിമ വോട്ടുണ്ടാവും. വോട്ടെണ്ണിയാൽ ഉദ്ദേശിച്ച ആളായിരിക്കില്ല ജയിക്കുകയെന്നും അതിൽ മോദിയെ തോൽപ്പിക്കാൻ രാജ്യത്ത് വേറൊരാളില്ലെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണം വെളിപ്പിക്കാനുള്ളതാണ് ഇലക്റ്ററൽ ബോണ്ട്. സ്വിറ്റ്സർലാൻഡിൽ പണം നിക്ഷേപിച്ചവരെ നിയമത്തിന് മുന്നിലെത്തിക്കുമെന്ന് മോദി പറഞ്ഞു. എന്നാലിന്ന് രാജ്യത്ത് തന്നെ അത്തരം നിക്ഷേപം നടത്താൻ നിയമമുണ്ടാക്കി. ഇത്രയും വൃത്തികെട്ട മുഖമുള്ളൊരു സർക്കാർ ലോകത്ത് വേറെയുണ്ടാവില്ലെന്നും അദ്ദേയം കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com