വീണ നിരപരാധിയെന്ന് തെളിഞ്ഞാൽ കുഴൽനാടന്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ..??; വെല്ലുവിളിച്ച് എ കെ ബാലന്‍

മാത്യു കുഴൽനാടനു എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വച്ച് എന്തും വിളിച്ചു പറയുകയാണ്.
Mathew Kuzhalnadan And AK Balan
Mathew Kuzhalnadan And AK Balan
Updated on

പാലക്കാട്: കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടനു മറുപടിയുമായി സിപിഎം നേതാവ് എ കെ ബാലന്‍. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്‍റെ വാദങ്ങൾ അവാസ്തവമെന്ന് എകെ ബാലന്‍.

വീണ ഐജിഎസ്ടി നൽകിയില്ലെന്ന പറയാന്‍ രേഖകൾ എവിടെ നിന്ന് കിട്ടിയെന്ന് അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും നോട്ടീസ് കൊടുത്തിരുന്നോ..?? ഐജിഎസ്ടി കൊടുത്തതിൽ കുറവോ കൂടുതലോ ഉണ്ടായിരുന്നോ എന്ന് നോക്കേണ്ടത് ഇവരല്ല. അങ്ങനെയുണ്ടങ്കിൽ അത് ബന്ധപ്പെട്ട സ്ഥാപനത്തിനല്ലേ നോട്ടീസ് കൊടുക്കേണ്ടത്. അത് ലഭിക്കാതെ എന്തിന് മറുപടി പറയണം. വീണ ഐജിഎസ്ടി ഒടുക്കിയതിന്‍റെ രേഖകൾ കാണിച്ചാൽ ആരോപണങ്ങൾ പിന്‍വലിക്കാനാകുമോ..?? തെറ്റെന്നു തെളിഞ്ഞാൽ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്നും ബാലന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടുമാത്രമല്ല, നിരപരാധി എന്നറിയാവുന്നത് കൊണ്ടാണ് പാർട്ടി ഒപ്പം നിൽക്കുന്നതെന്നും ബാലന്‍ പറഞ്ഞു. വീണയെ പാർട്ടി സംരക്ഷിക്കും. നീതിക്കൊപ്പം എന്നും നിലനിൽക്കുന്ന പാർട്ടിയാണ് സിപിഎം. മാത്യു കുഴൽനാടനു എവിടെനിന്നോ കിട്ടുന്ന വിവരങ്ങൾ വച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. വീണയ്ക്കെതിരേയുള്ള ആരോപണങ്ങൾ ഉന്നയിച്ചവർ അത് തെളിയിക്കട്ടെയെന്നും സിപിഎം നേതാവ് എ കെ ബാലന്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com