ഈനാംപേച്ചി, മരപ്പട്ടി പരാമർശം; പാലക്കാട് ജില്ലാ സമ്മേളനത്തിൽ എ.കെ. ബാലന് രൂക്ഷ വിമർശനം

സന്ദീപ് വാര‍്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകുമെന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്ല‍്യമാണെന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നത്
A.K. Balan faced severe criticism at Palakkad district conference for his remarks about pangolins and woodpeckers
ഈനാംപേച്ചി, മരപ്പട്ടി പരാമർശം; പാലക്കാട് ജില്ലാ സമ്മേളനത്തിൽ എ.കെ. ബാലന് രൂക്ഷ വിമർശനം
Updated on

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് രൂക്ഷ വിമർശനം. ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ‍്യമാക്കിയെന്നും മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന പ്രയോഗം മുതിർന്ന സഖാക്കൾ മറന്നുപോവരുതെന്നും പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നു.

കൂടാതെ ബിജെപി നേതാവ് സന്ദീപ് വാര‍്യർ പാർട്ടി വിട്ടപ്പോൾ എ.കെ. ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശവും രൂക്ഷ വിമർശനത്തിനിടയാക്കി. സന്ദീപ് വാര‍്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകുമെന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്ല‍്യമാണെന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നത്.

നേരത്തെ ലേകസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ച വച്ച് പാർട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയ പാർട്ടി പദവി നഷ്ട്ടപ്പെട്ടാൽ അടുത്ത തെരഞ്ഞെടുപ്പിൽ ചിഹ്നം നഷ്ടമാവുമെന്നും ഈനാംപേച്ചി, നീരാളി, മരപ്പട്ടി, പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിക്കുകയെന്നായിരുന്നു എ.കെ. ബാലന്‍റെ പരാമർശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com