സുധാകരൻ കെഎസ്‌യുവിനെ തകർത്ത് എന്നെ കോളെജ് ചെയർമാനാകാൻ സഹായിച്ചു: എ.കെ. ബാലൻ

''കള്ളനോട്ടടി പോലെ വ്യാപകമാണ് വാജ്യരേഖ ചമയ്ക്കൽ''
സുധാകരൻ കെഎസ്‌യുവിനെ തകർത്ത് എന്നെ കോളെജ് ചെയർമാനാകാൻ സഹായിച്ചു: എ.കെ. ബാലൻ
Updated on

തിരുവനന്തപുരം: പഠനകാലത്ത് കെഎസ്‌യുവിനെ തകർത്ത് കോളെജ് ചെയർമാനാകാൻ തനിക്കു പരോക്ഷമായി സഹായം ചെയ്ത വ്യക്തിയാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. എന്നാൽ, ആണി പൊളിഞ്ഞ മരണക്കിണറിലെ മോട്ടോർസൈക്കിൾ അഭ്യാസിയെപ്പോലെയാണ് ഇപ്പോൾ സുധാകരന്‍റെ അവസ്ഥയെന്ന് പഴയ നന്ദിയോടെ തന്നെ പറയുകയാണെന്നും ബാലൻ.

ഈ ജന്മത്ത് കോൺഗ്രസിനെ രക്ഷപെടുത്താൻ സുധാകരനു കഴിയില്ല. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപണമുന്നയിച്ചത്. അതിലെന്താണു പ്രശ്നമെന്നും ബാലൻ ചോദിച്ചു.

വ്യാജരേഖ വിവാദം വിദ്യയിലും നിഖിലിലും അവസാനിക്കില്ല. കള്ളനോട്ടടി പോലെ വ്യാപകമാണ് വാജ്യരേഖ ചമയ്ക്കൽ. ‌കെഎസ്‌യു നേതാവും അതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കുമെന്നും ബാലൻ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com