''പുതുപ്പള്ളിയില്‍ ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതം''; എ.കെ. ബാലൻ

''52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വച്ച മണ്ഡലത്തില്‍ അതുണ്ടാകുമോ എന്ന് നോക്കാം''
AK Balan
AK Balan

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതമെന്ന് സിപിഎം നേതാവ് എ.കെ. ബാലന്‍. വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമല്ലേ കോണ്‍ഗ്രസ് പറഞ്ഞത്. 52 വര്‍ഷം ഉമ്മന്‍ ചാണ്ടി കൈവശം വച്ച മണ്ഡലത്തില്‍ അതുണ്ടാകുമോ എന്ന് നോക്കാമെന്നും എ.കെ. ബാലന്‍ പറഞ്ഞു.

'ഇതില്‍ ഇപ്പോള്‍ അദ്ഭുതമൊന്നുമില്ലല്ലോ. 52 വര്‍ഷം ഉമ്മന്‍ചാണ്ടി കൈവശം വച്ചൊരു മണ്ഡലം. ഒരു ഘട്ടത്തില്‍ 33,000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിച്ചൊരു മണ്ഡലം. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാദ്ഭുതങ്ങളില്‍ ഒന്നാണ്. യുഡിഎഫ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണല്ലോ പറഞ്ഞത്. ഈ കേരളം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണല്ലോ പറഞ്ഞത്. ഫലം വരട്ടേ, അപ്പോ കാണാം'- എന്നും എ.കെ. ബാലന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com