സന്ദീപ് വാര‍്യരോട് വെറുപ്പില്ല; പ്രതികരിച്ച് എ.കെ. ബാലൻ

സന്ദീപ് വാര‍്യർ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാകാതെ വന്നതോടുകൂടിയാണ് പാർട്ടി വിടുകയാണെന്ന അഭ‍്യൂഹങ്ങൾ ഉയർന്നു വന്നത്
No hatred towards Sandeep varier; A.K. balan reacted
എ.കെ. ബാലൻ
Updated on

പാലക്കാട്: ബിജെപി നേതാവും പാർട്ടി സംസ്ഥാന സമിതി അംഗവുമായ സന്ദീപ് വാര‍്യർ പാർട്ടി വിടുകയാണെന്ന പ്രചാരണത്തിൽ പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. സന്ദീപ് വാര‍്യർ തങ്ങളെ വിമർശിക്കുന്ന ആളാണെങ്കിലും അദേഹത്തോട് വെറുപ്പില്ലെന്നും നന്നായി പെരുമാറാനും സംസാരിക്കാനും അറിയുന്ന ആളാണ് സന്ദീപെന്നും എന്നാൽ ബിജെപിയിൽ കലഹം ശക്തമാണെന്നും എ.കെ. ബാലൻ പറഞ്ഞു.

സന്ദീപ് വാര‍്യർ പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമാകാതെ വന്നതോടുകൂടിയാണ് പാർട്ടി വിടുകയാണെന്ന അഭ‍്യൂഹങ്ങൾ ഉയർന്നു വന്നത്. തിങ്കളാഴ്ച എൻഡിഎ നടത്തിയ കൺവെൻഷനിൽ സന്ദീപിന് വേദിയിൽ സീറ്റ് നൽകാത്തതിനെ തുടർന്ന് പരിപാടി പൂർത്തിയാകുന്നതിന് മുമ്പ് സന്ദീപ് മടങ്ങിയിരുന്നു. ശേഷം പ്രചാരണപരിപാടിയിലും കണ്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com