രാഹുൽ സരിനോട് മാപ്പ് പറ‍യണം; കൈ വിവാദത്തിൽ പ്രതികരിച്ച് എ.കെ. ബാലൻ

രാഹുൽ എന്തുകൊണ്ടാണ് കരുണാകരന്‍റെ സ്മൃതി കുടീരത്തിൽ പോകാത്തതെന്നും ബാലൻ ചോദിച്ചു
Rahul should apologize to Sarin; A.K. balan Responded to the hand controversy
എ.കെ. ബാലൻ
Updated on

പാലക്കാട്: പാലക്കാട് കല്ല‍്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും സിപിഎം സ്ഥാനാർഥി ഡോ. പി. സരിന് കൈക്കൊടുക്കാതിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരമല്ലെന്നും പാലക്കാട് കൈ കൊടുക്കൽ ക‍്യാംപെയിൻ സംഘടിപ്പിക്കുമെന്നും നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കുമെന്നും അദേഹം പറഞ്ഞു.

രാഹുൽ എന്തുകൊണ്ടാണ് കരുണാകരന്‍റെ സ്മൃതി കുടീരത്തിൽ പോകാത്തതെന്നും ബാലൻ ചോദിച്ചു. കല്ല‍്യാണച്ചടങ്ങിൽ ചെന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നടപടി ശരിയായില്ലെന്നും രാഹുലിന് മാന‍്യതയില്ലെന്നും സരിനോട് രാഹുൽ മാപ്പ് പറയണമെന്നും ബാലൻ ആവ‍ശ‍്യപ്പെട്ടു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com