കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്‍റെ 2 മക്കൾക്കും ജോലി നൽകും: എ.കെ ശശീന്ദ്രൻ

കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം ധനസഹായത്തിനു പുറമേ കൂടുതൽ തുക നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ച എബ്രഹാമിന്‍റെ 2 മക്കൾക്കും ജോലി നൽകും: എ.കെ ശശീന്ദ്രൻ
Updated on

കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്‍റെ കുത്തേറ്റു മരിച്ച പാലാട്ടിയിൽ എബ്രാഹാമിന്‍റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. രണ്ടു മക്കൾക്കും താത്കാലിക ജോലി നൽകുമെന്നും ഏപ്രിൽ ഒന്നു മുതൽ ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു.

കുടുംബത്തിന് സർക്കാർ നൽകിയ 10 ലക്ഷം ധനസഹായത്തിനു പുറമേ കൂടുതൽ തുക നൽകുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നതായി അദ്ദേഹം പറഞ്ഞു. തങ്ങളിൽ ഒരാളുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന് എബ്രഹാമിന്‍റെ മകനായ ജ്യോതിഷ് മന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂരാച്ചുണ്ട് ടൗണിൽവച്ചു മന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി വീശി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com