ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ

തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണു കോഴിക്കോട്ടുനിന്നുള്ള പുതിയ സർവീസ്
akasa air kozhikode bengaluru flights

ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ

Updated on

കരിപ്പൂർ: ആകാശ എയർ കോഴിക്കോട് –ബെംഗളൂരു പുതിയ സർവീസ് ഒക്റ്റോബർ 25 മുതൽ ആരംഭിക്കും. നിലവിൽ ആകാശ എയറിന്റെ ഒരു വിമാനം കോഴിക്കോട് –ബെംഗളൂരു സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ ഒരു സർവീസ് കൂടി വരുന്നത്.

തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണു കോഴിക്കോട്ടുനിന്നുള്ള പുതിയ സർവീസ്. രാവിലെ 8.50നു കോഴിക്കോട്ടുനിന്നു പുറപ്പെട്ട് 10 മണിക്ക് ബെംഗളൂരുവിൽ എത്തും. ബെംഗളൂരുവിൽനിന്ന് വൈകിട്ട് 5.20നു പുറപ്പെട്ട് 6.30നു കോഴിക്കോട്ടെത്തും. ചൊവ്വ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു ബെംഗളൂരുവിൽ നിന്നുള്ള സർവീസ്.

logo
Metro Vaartha
www.metrovaartha.com