
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റു ചെയ്തു. നേരത്തെ ചുമത്തിയ കാപ്പയുടെ കാലാവധിയിൽ വിയ്യൂർ ജയിൽ വാർഡനെ മർദിച്ചതുൾപ്പെടെയുള്ള കേസുകളുള്ളതിനാൽ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പി റിപ്പോർട്ട് നൽകുകയായിരുന്നു.
ചൊവ്വാഴ്ച വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ആകാശിന്‍റെ സുഹൃത്തുകൾ ഉൾപ്പെടെ വലിയൊരു സംഘം പ്രതിഷേധവുമായി പൊലീസ് സ്റ്റേഷൻ വളഞ്ഞെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.