
കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും ജയിലിൽ അടച്ചു. ഇന്ന് പുലർച്ചെ 4 മണിക്കാണ് ഇരുവരേയും കണ്ണൂർ സെന്‍ട്രൽ ജയിലിൽ എത്തിച്ചത്.
ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും 6 മാസത്തേക്ക് കരുതൽ തടങ്കലിൽ കഴിയണമെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ആകാശിനെതിരെ 2 കൊലപാതക കേസുകൾ ഉൾപ്പടെ 14 ക്രിമിനൽ കേസുകളാണ് ഉള്ളത്. ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകളുമുണ്ട്. മുഴുക്കുന്നു പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അതേസമയം, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ആകാശിന്‍റെ 4 വർഷത്തെ കേസുകൾ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. മന്ത്രി എംബി രാജേഷിന്‍റെ ഡ്രൈവര്‍ അനൂപിന്‍റെ ഭാര്യ ശ്രീലക്ഷ്മി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്‌ത കേസിലാണ് ആകാശിന് മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസില്‍ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ആകാശ് കോടതിയിലെത്തി കീഴടങ്ങിയത്.