Akashvani former news anchor M. Ramachandran passed away
എം.രാമചന്ദ്രന്‍ (91)

ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം.രാമചന്ദ്രന്‍ അന്തരിച്ചു

കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച സുപരിചിതമായ പേരായിരുന്നു രാമചന്ദ്രന്‍റേത്.
Published on

തിരുവനന്തപുരം: ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ വാര്‍ത്താ അവതാരകനായി ചേര്‍ന്നത്. കൗതുക വാർത്തകളിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച സുപരിചിതമായ പേരായിരുന്നു രാമചന്ദ്രന്‍റേത്.

രാമചന്ദ്രന്‍റെ അവതരണത്തിലൂടെ തിരുവനന്തപുരം ആകാശവാണിയുടെ പ്രാദേശിക വാര്‍ത്തകളും കൂടുതല്‍ ജനകീയമായി. റേഡിയോ വാര്‍ത്താ അവതരണത്തില്‍ തന്‍റേതായ ശൈലി സൃഷ്ടിച്ച രാമചന്ദ്രന്‍ 'സാക്ഷി' എന്ന ടെലിവിഷന്‍ പരിപാടിയുടെ ശബ്ദമായും ശ്രദ്ധിക്കപ്പെട്ടിരുന്നു.

logo
Metro Vaartha
www.metrovaartha.com