"ഈ കാരണം കൊണ്ടാണ് രാഹുൽ മാന്യത ഇല്ലാത്ത ഒരു പൊതു പ്രവർത്തകനായി മാറുന്നത്...'': അഖിൽ മാരാർ

''സ്ത്രീ ശരീരം കാണുമ്പോൾ കാമകണ്ണുമായി മാത്രം നടക്കുന്ന ഒരുത്തനെ ന്യായീകരിക്കുന്നതല്ല പുരുഷൻമാരെ സംരക്ഷിക്കൽ എന്ന് രാഹുൽ ഈശ്വർ അറിഞ്ഞിരിക്കണം''
akhil marar against rahul mamkootathil

Akhil Marar |Rahul Mamkoottathil

Updated on

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ രൂക്ഷ വിമർശനവുമായി സംവിധായകനും നടനുമായ അഖിൽ മാരാർ. പാർട്ടിയെ സംരക്ഷിക്കണോ അതോ പാർട്ടിയെ ഇല്ലാതാക്കുന്ന തെറ്റിനെ സംരക്ഷിക്കണോ എന്നാരംഭിക്കുന്ന കുറിപ്പിൽ രാഹുലിനെതിരേയും രാഹുൽ ഈശ്വറിനെയും അഖിൽ വിമർശിക്കുന്നുണ്ട്. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയായിരുന്നു അഖിലിന്‍റെ പ്രതികരണം.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...

പാർട്ടിയെ സംരക്ഷിക്കണോ അതോ പാർട്ടിയെ ഇല്ലാതാക്കുന്ന തെറ്റിനെ സംരക്ഷിക്കണോ....?

എന്ത് തെറ്റ് ആര് ചെയ്താലും അവർക്ക് വേണ്ടി ന്യായീകരിച്ചു സമൂഹത്തിൽ സ്വയം നാറി നടക്കുന്ന കൂട്ടരാണ് പൊതുവെ കമ്മ്യൂണിസ്റ് പാർട്ടിയിലുള്ളത്.. എന്ത് കൊണ്ടാണ് ഞാനൊരു കമ്മ്യൂണിസ്റ് വിരുദ്ധൻ ആയി മാറിയതെന്ന് ചോദിച്ചാൽ അതിനുള്ള പ്രധാന കാരണം തെറ്റിനെ ന്യായീകരിക്കുന്ന ഇവരുടെ നാറിയ നയമാണ്.. അതിന് മറ്റൊരു മുഖമുണ്ട്.. പാർട്ടിയിൽ വിശ്വസിക്കുന്നവനെ ഈ പാർട്ടി തള്ളിപ്പറയില്ല എന്ന വിശ്വാസത്തിന്‍റെ മുഖം..

പലപ്പോഴും അവർ ഈ ന്യായീകരിക്കുന്നത് പാർട്ടിക്ക് വേണ്ടി തെറ്റ് ചെയ്തവരെ ആയിരിക്കും അതിനി പിണറായി മുതൽ താഴെ തട്ടിൽ ഉള്ള ഒരു ബ്രാഞ്ച് സെക്രട്ടറി വരെ സ്വന്തം കാര്യത്തെക്കാൾ ഉപരി പാർട്ടിക്ക് വേണ്ടി ചെയ്ത തെമ്മാടിത്തരങ്ങൾ ഏതറ്റം വരെയും പാർട്ടി പ്രതിരോധിക്കും...

പാർട്ടിക്ക് വേണ്ടി അല്ലാതെ വ്യക്തിപരമായ നേട്ടങ്ങൾക്ക് ചെയ്യുന്ന സഖാക്കളേ പാർട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കും..

ഇവിടെയാണ് രാഹുൽ വിഷയത്തിൽ ഈ പാർട്ടി നില നിൽക്കണം എന്ന ചിന്തയിൽ ഏറ്റവും മികച്ച തീരുമാനങ്ങൾ എടുത്ത രണ്ട് നേതാക്കൾ ആയി പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും മാറുന്നത്...

രാഹുലിന്‍റെ ചെയ്തികൾ പൊതു മധ്യത്തിൽ എത്തുന്നതിനു മുൻപ് തന്നെ രാഹുലിനെ ബുദ്ധിപരമായി സംരക്ഷിച്ചും പാർട്ടിക്ക് പൊതു മധ്യത്തിൽ അപമാനം ഉണ്ടാവാതെ നോക്കിയും വി ഡി സതീശൻ എടുത്ത തീരുമാനം ഒരർത്ഥത്തിൽ പാർട്ടിയേയും നിശബ്ദത പാലിച്ചെങ്കിൽ രാഹുലിനെയും സംരക്ഷിക്കുന്ന ഒന്നായിരുന്നു ..

ഭയം കൊണ്ടോ അപമാന ഭാരം കൊണ്ടോ നിയമപരമായി ഒരു പെൺകുട്ടിയും പരാതി നൽകാതെ ഇരുന്നപ്പോൾ ബുദ്ധിപരമായി ജനം ഇതൊക്കെ മറക്കുന്നത് വരെ ഒന്ന് ഒഴിഞ്ഞു നിൽക്കുന്നതിനു പകരം താൻ വലിയ മാന്യൻ ആണെന്ന മട്ടിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിൽ ആക്കും വിധം നിയമസഭയിൽ മുതൽ മണ്ഡലത്തിൽ വരെ കൂടുതൽ ഷോ ഇറക്കി സജീവമാകാൻ രാഹുൽ കാണിച്ച വ്യഗ്രത..

സിനിമ നടിമാരുടെ തോളിൽ കൈയിട്ടു താൻ ഇന്നലെ വരെ നശിപ്പിച്ച പെൺകുട്ടികളുടെ മുഖത്ത് നോക്കി (നീയൊക്കെ കണ്ടല്ലോ എനിക്കൊരു ചുക്കും വരില്ല i am powerful മിണ്ടാതെ നടന്നാൽ നിനക്കൊക്കെ കൊള്ളാം.. Who cares ) എന്ന മനോഭാവം കാണിച്ചപ്പോൾ ഒരിക്കൽ രാഹുലിന്‍റെ ചതിയിൽ വീണ സ്ത്രീകളിൽ ഒരുവൾ ധൈര്യ പൂർവ്വം ഇറങ്ങിയതാണ് നിങ്ങൾ ആദ്യം കണ്ട പരാതി..

അപ്പോൾ അവൾ വിവാഹിത ആണെന്ന് പറഞ്ഞു അവളെ ആക്ഷേപിച്ചു..

ശെരി അവൾ തെറ്റ് കാരിയാണെങ്കിൽ ബാക്കിയുള്ളവരോ...

ആദ്യം രാഹുൽ ഗർഭം കലക്കിയ പെൺകുട്ടിയോ..?

2021ലെ പുറത്തു വന്ന ചാറ്റുകൾ ഞാൻ ഒഴിവാക്കുന്നു അന്നയാൾ സ്ഥാനങ്ങൾ ഇല്ലാത്ത വെറും ചോട്ടാ മാത്രം..

ആദ്യമായി രാഹുലിന്‍റെ ചെയ്തികൾ പുറത്തു പറഞ്ഞ റിനിയോ..?

ഇപ്പോൾ(രണ്ടാമത്) ബലാത്സംഗ പരാതി നൽകിയ പെൺകുട്ടി പറഞ്ഞതോ..?

പരാതി നൽകാതെ ഭയപ്പെട്ട് കഴിയുന്ന എന്നാൽ പ്രതിപക്ഷ നേതാവിനോട് പറഞ്ഞിട്ടുള്ള പെൺകുട്ടികളോ..? പാർട്ടി നേതാവിന്‍റെ മകൾ ഉൾപ്പെടെ..?

KSU വിലെ പെൺകുട്ടികളോ..

മെസ്സേജ് അയയ്ക്കുന്നതോ സെക്സ് ചെയ്യുന്നതോ ഒന്നും ഒരു തെറ്റല്ല...രണ്ട് പേർക്കും ആസ്വദിക്കാം എങ്കിൽ മനോഹരമായ അനുഭവം ആണ് സെക്സ്.. പക്ഷെ സെക്സിന് വേണ്ടി വിവാഹം കഴിക്കാം എന്ന് പറയുക.. പെൺകുട്ടികളുടെ ഇമോഷൻ വെച്ച് അവളെ അറിഞ്ഞു കൊണ്ട് ഗർഭിണി ആക്കുക.. അതിന് ശേഷം ഒപ്പം നിക്കാതെ അവളുടെ വയറ്റിലെ ജീവനെ ഇല്ലാതാകാൻ ഭീഷണിപ്പെടുത്തുക..

ഈ കാരണം കൊണ്ടാണ് രാഹുൽ മാന്യത ഇല്ലാത്ത ഒരു പൊതു പ്രവർത്തകൻ ആയി മാറുന്നത്... അല്ലാതെ സമ്മതത്തോടെ നടത്തിയ സെക്സിന്‍റെ പേരിൽ അല്ല..

രാഹുലിനെതിരെ പാർട്ടി ഒരു അന്വേഷണ കമ്മീഷനെ വെച്ചാൽ പോലും നിരവധി പെൺകുട്ടികൾ വരും അത് കൊണ്ട് അത് വേണ്ടാതെ തന്നെ രാഹുലിനെ മാറ്റി നിർത്തിയ പ്രതിപക്ഷ നേതാവിന്‍റെ നിലപാട് ബുദ്ധിപരമായിരുന്നു...

സ്ത്രീ ശരീരം കാണുമ്പോൾ കാമകണ്ണുമായി മാത്രം നടക്കുന്ന ഒരുത്തനെ ന്യായീകരിക്കുന്നതല്ല പുരുഷൻമാരെ സംരക്ഷിക്കൽ എന്ന് സ്വയം വിഡ്ഢി വേഷം കെട്ടിയ രാഹുൽ ഈശ്വർ അറിഞ്ഞിരിക്കണം..

ചന്ദ്ര ശേഖരനെ കൊന്നതിനു പിന്നിൽ പിണറായി വിജയനെ ജനം സംശയിച്ചു എന്ത് കൊണ്ട് വി എസിനെ ആരും സംശയിച്ചില്ല.. രണ്ട് പേരും പാർട്ടി സെക്രട്ടറിമാർ ആയിരുന്നല്ലോ...

ആരോപണം ആർക്കെതിരെയും ഉന്നയിക്കാം എന്നാൽ വെക്തി ജീവിതം കൊണ്ട് ഒരാൾ തീർക്കുന്ന വ്യക്തിത്വം സമൂഹത്തിൽ അയാളെ സംശയത്തിൽ നിന്നും മാറ്റി നിർത്തും...

രാഹുലിനെ അറിയുന്ന എല്ലാവരും ഒരു പോലെ ഒരേ സ്വരത്തിൽ ഈ വിഷയത്തിൽ അത്ഭുതപെടാത്തത് രാഹുൽ ഇങ്ങനെയാണ് എന്നവർക്കർക്കറിയാം...

ചിന്ത ജെറോമിനെ ഇഷ്ടം ആണെന്ന് പറഞ്ഞ കാര്യം..

ബിജെപി നേതാവ് ഗോപാലകൃഷ്ണൻ കോഴി എന്ന് വിളിച്ചതിന്‍റെ കാരണം...

വെക്തി ശുദ്ധി ഇല്ലാത്തവനെ ന്യായീകരിച്ചു ഈ പാർട്ടിയെ കൂടുതൽ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ശെരിയുടെ പക്ഷത്താണ് എന്‍റെ രാഷ്ട്രീയം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com