അഖിൽ മാരാർ ട്വന്‍റി 20 വിട്ടു; സാബു എം. ജേക്കബിനെതിരേ രൂക്ഷ വിമര്‍ശനം

പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് പോവാൻ ആഗ്രഹിക്കുന്നില്ലെന്നും കാട്ടിയാണ് അഖിൽ പാർട്ടിയിൽ നിന്ന് രാജിവച്ചത്
akhil marar left twenty20 party

അഖിൽ മാരാർ

Updated on

കൊച്ചി: സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്‍റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് പോവാൻ ആഗ്രഹിക്കുന്നില്ലെന്നും കാട്ടിയാണ് അഖിൽ പാർട്ടിയിൽ നിന്ന് രാജിവച്ചത്. ട്വന്‍റി 20 പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരേ രൂക്ഷ വിമര്‍ശനവും അഖിൽ ഉന്നയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് അഖിൽ മാരാരുടെ പ്രധാന ആക്ഷേപം. കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് തന്നെ ട്വന്‍റി 20 യിൽ എത്തിച്ചതെന്നും എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും അഖിൽ പറഞ്ഞു. ട്വന്‍റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമര്‍ശിച്ചു.

logo
Metro Vaartha
www.metrovaartha.com