"ഞങ്ങളുടെ തെരഞ്ഞെടുപ്പ് ആഘോഷം ആശുപത്രിയിലാണ്": വിഡിയോയുമായി അഖിൽ മാരാർ

തൃക്കാക്കരയിൽ അഖിൽ മാരാർ പിന്നിലാണ്
akhil marar shared a video from hospital

"ഞങ്ങളുടെ തെരഞ്ഞെടുപ്പ് ആഘോഷം ആശുപത്രിയിലാണ്": വിഡിയോയുമായി അഖിൽ മാരാർ

Updated on

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തൃക്കാക്കര മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ ആശുപത്രിയിൽ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അഖിൽ മാരാർ വോട്ടെണ്ണൽ ദിനം ആശുപത്രിയിൽ ചെലവഴിക്കുന്നത്.

ആശുപത്രിയിൽ നിന്ന് ഭാര്യയ്ക്കൊപ്പമുള്ള വിഡിയോ അഖിൽ മാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും. ഫലം ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകള്‍ക്കും ഹാപ്പി ആഘോഷം. ഞങ്ങള്‍ ആശുപത്രിയില്‍ ആഘോഷിക്കും. അപ്പോള്‍ ആഘോഷിക്ക്’ - എന്നാണ് അഖിൽ വിഡിയോയിൽ പറയുന്നത്. തൃക്കാക്കരയിൽ അഖിൽ മാരാർ പിന്നിലാണ്. യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്.

logo
Metro Vaartha
www.metrovaartha.com