അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും തട്ടിപ്പ് നടത്തിയതായി എഫ്ഐആർ

വന്‍ ഗൂഡാലോചനയാണ് നടന്നതെന്ന് പൊലീസ്
അഖിൽ സജീവ്
അഖിൽ സജീവ്
Updated on

തിരുവനന്തപുരം: തട്ടിപ്പ് കേസുകളില്‍ പ്രതിയായ അഖില്‍ സജീവ് കിഫ്ബിയുടെ പേരിലും വന്‍ ഗൂഡാലോചനയാണ് നടന്നതെന്ന് പൊലീസിന്‍റെ എഫ്ഐആർ. കിഫ്ബി ഓഫീസിൽ അക്കൗണ്ടന്‍റായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

പത്തനംതിട്ട വലിയകുളം സ്വദേശിനിയുടെ പരാതിയില്‍ റാന്നി പൊലീസാണ് കേസെടുത്തത്. പരാതിക്കാരിയുടെ മകള്‍ക്ക് അക്കൗണ്ടന്‍റായി ജോലി വാദ്ഗാനം ചെയ്തായിരുന്നു തട്ടിപ്പ്. പത്തനംതിട്ട സിഐടിയു ഓഫീസില്‍ വച്ച് പരാതിക്കാരിയുടെ ഭര്‍ത്താവില്‍ നിന്ന് 1 ലക്ഷം രൂപ കോഴ വാങ്ങി. പിന്നീട് പരാതിക്കാരിയുടെ വീട്ടിലെത്തി, 3 ലക്ഷം രൂപ കൈപറ്റിയ ശേഷം കിഫ്ബിയുടെ പേരിലുള്ള നിയമന ഉത്തരവ് കൈമാറിയെന്നും പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ ഈ ഉത്തരവ് വിശ്വസിച്ച യുവതി കിഫ്ബിയുടെ തിരുവനന്തപുരം ഓഫീസിലെത്തി. കിഫ്ബി ഓഫീസില്‍ എത്തിയ യുവതിയെ ആരോ ഏതൊക്കെ പേപ്പറുകളില്‍ ഒപ്പിടുവിച്ചു തിരിച്ചു വിട്ടു. പിന്നീട് ജോലിയെ പറ്റി യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് വഞ്ചന നടത്തി കബളിക്കപ്പെട്ടുവെന്ന് മനസ്സിലായതെന്ന് എഫ്‌ഐആറില്‍ പറയുന്നു.

2020 മുതല്‍ 2022 വരെ പലഘട്ടങ്ങളിൽ അഖില്‍ സജീവ് സിഐടിയു പത്തനംതിട്ട ഓഫീസില്‍ സെക്രട്ടറിയായിരിക്കെയാണ് തട്ടിപ്പ് തുടങ്ങിയത്. തട്ടിപ്പിന് ഇടനിലക്കാരനായി നിന്നത് യുവമോര്‍ച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റായ സി ആര്‍ രാജേഷാണ്. ആദ്യം 2022 മാര്‍ച്ച് മാസത്തില്‍ കിഫ്ബിയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് നല്‍കി. പിന്നീട് 24 ന് അഖില്‍ സജീവ് പറഞ്ഞതുപ്രകാരം തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്തെത്തി ഒരാളെ കണ്ട്, അവിടെ വെച്ച് ചില രേഖകളില്‍ ഒപ്പിടുവിച്ച് ജോലി ലഭിച്ചതായി വിശ്വസിപ്പിച്ച് പറഞ്ഞയച്ചു. ഇവർ നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പണം കൈപ്പറ്റിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com