
മലപ്പുറം: ഇന്നലെ നറുക്കെടുത്ത അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം എരമംഗലത്തുനിന്നു ടിക്കറ്റെടുത്ത ബിഹാർ സ്വദേശിക്ക്. നിർമാണ തൊഴിലാളിയായ ബിഹാർ സ്വദേശി ഷംസുൽ എന്നയാൾക്കാണ് 70 ലക്ഷം രൂപ സമ്മാനം ലഭിക്കുക.
5 വർഷക്കാലമായി എരമംഗലത്ത് നിർമാണ മേഖലയിൽ പ്രവർത്തിച്ചുവരികയാണ് ഷംസുൽ. തന്‍റെ നാട്ടിൽ സ്വന്തമായി കുറച്ചു സ്ഥലവും ഒരു വീടും എന്നതാണ് സ്വപനം എന്ന് ഷംസുൽ പറയുന്നു.
ടിക്കറ്റ് പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ എരമംഗലം ശാഖയിലെ മാനേജർക്ക് കൈമാറി. ഷാജി കുനിയത്തിന്‍റെ ഉടമസ്ഥയിൽ എരമംഗലത്ത് പ്രവർത്തിക്കുന്ന ഹാപ്പി ലോട്ടറിയിൽ നിന്നാണ് സമ്മാനത്തിന് അർഹമായ ടിക്കറ്റ് ഷംസുൽ എടുത്തത്.