'ഭരണകൂടം വേട്ടയാടുന്നു'; അമിതമായി ഉറക്ക ഗുളിക കഴിച്ച് അലന്‍ ഷുഹൈബ് ആശുപത്രിയില്‍

30ലധികം ഉറക്ക ഗുളിക കഴിച്ചുവെന്നാണ് വിവരം.
alan shuhaib hospitalised
alan shuhaib hospitalised
Updated on

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബ് അവശനിലയില്‍ ആശുപത്രിയില്‍. അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയില്‍ ഫ്‌ലാറ്റില്‍ കണ്ടെത്തുകയായിരുന്നു. എറണാകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ കണ്ടെത്തിയത്. അലന്‍ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

എറണാകുളത്തുള്ള ബന്ധുവിന്‍റെ ഫ്‌ലാറ്റിലാണ് അലന്‍ താമസിച്ചിരുന്നത്. 30ലധികം ഉറക്ക ഗുളിക കഴിച്ചുവെന്നാണ് വിവരം. ഭരണകൂടം വേട്ടയാടുന്നെന്ന് കുറിപ്പ് എഴുതി സുഹൃത്തുക്കള്‍ക്ക് അയച്ചതിനു കത്തെഴുതിയ ശേഷമായിരുന്നു ആത്മഹത്യക്ക് ശ്രമം. കേസില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് ആത്മഹത്യാ ശ്രമം. അലന്‍റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com